ഹമാസിന്റെ നിരായുധീകരണത്തിൽ തീരുമാനമായില്ല
Friday, October 10, 2025 3:27 AM IST
ഗാസയിൽ ഉടൻ വെടിനിർത്തൽ, ബന്ദിമോചനം, ഇസ്രേലി സേനയുടെ പിന്മാറ്റം, സഹായവിതരണം എന്നീ കാര്യങ്ങളാണ് ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.
ഗാസയുടെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയാണു ചർച്ചയിൽ പരിഗണിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെടുന്ന ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തര ഗാസയുടെ ഭരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഹമാസിന്റെ നിലപാട് ഇസ്രയേൽ ഒരിക്കലും അംഗീകരിക്കുകയില്ല. ഈജിപ്തിൽ തുടരുന്ന ചർച്ചയിൽ പ്രധാന കീറാമുട്ടിയായിരിക്കും ഈ വിഷയം.