നേപ്പാളിൽ 18 ജെൻ സി പ്രക്ഷോഭകർ അറസ്റ്റിൽ
Friday, October 10, 2025 3:26 AM IST
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാഠ്മണ്ഡുവിൽ പ്രതിഷേധ പ്രകടനം നടത്തിയ 18 ജെൻ സി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. ഡോ. നിക്കോളാസ് ഭുസൽ, സുരേന്ദ്ര ഘാർതി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ എട്ട്, ഒന്പത് തീയതികളിൽ നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെ 76 പേരാണു കൊല്ലപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കുകയും ചെയ്തു.