ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണം: ഹമാസ്
Friday, October 10, 2025 3:26 AM IST
യുദ്ധവും ഗാസയിലെ അധിനിവേശവും അവസാനിപ്പിക്കാനായി ഖത്തർ, ഈജിപ്ത്, തുർക്കി രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥനീക്കങ്ങളെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും അങ്ങേയറ്റം വിലമതിക്കുന്നതായി ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.
ധാരണയനുസരിച്ചുള്ള കാര്യങ്ങൾ താമസംവിനാ പൂർണമായി നടപ്പിലാക്കുവാൻ, വെടിനിർത്തൽ ധാരണയ്ക്കു ഗാരന്റി നല്കിയിരിക്കുന്ന പ്രസിഡന്റ് ട്രംപും അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര രാജ്യങ്ങളും ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണം.