വിശുദ്ധ കാര്‍ലോ അക്കുത്തിസ് ആദ്യ കുര്‍ബാന സ്വീകരിച്ച പൗരാണിക മൊണാസ്ട്രിയില്‍ തീപിടിത്തം
Monday, October 13, 2025 1:42 AM IST
റോം: വടക്കന്‍ ഇറ്റലിയിലെ മിലാന് നഗരത്തിനു സമീപമുള്ള പൗരാണിക മൊണാസ്ട്രിയില്‍ തീപിടിത്തം.
22 കന്യാസ്ത്രീകളെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ലാ വല്ലെറ്റ ബ്രിയാന്സയില് 1628ല്‍ സ്ഥാപിതമായ ഈ മൊണാസ്ട്രിയിലാണ് വിശുദ്ധ കാര്‍ലോ അക്കുത്തിസ് ആദ്യ കുര്‍ബാന സ്വീകരിച്ചത്.
ശനിയാഴ്ചയാണു തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കന്യാസ്ത്രീകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാല്‍, വിലമതിക്കാനാകാത്ത കലാരൂപങ്ങളും മറ്റും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.