മഴ; മെക്സിക്കോയിൽ 27 പേർ മരിച്ചു
Saturday, October 11, 2025 11:13 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കനത്ത മഴയിൽ 27 പേർ മരിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു.
ഹിഡാർഗോ, പ്യൂബ്ല, വെരാക്രൂസ് സംസ്ഥാനങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നദികൾ കരകവിഞ്ഞെന്നും റോഡുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു. നിവരധി ഭവനങ്ങളിൽ വൈദ്യുതി വിഛേദിക്കപ്പെട്ടു.
വൈദ്യുതി പുനഃസ്ഥാപിക്കാനും റോഡുകൾ തുറക്കാനും ശ്രമം തുടരുന്നതായി പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. ദുരന്തനിവാരണത്തിന് 5,400 പേരെ നിയോഗിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.