ഫിലിപ്പീൻസിൽ ഭൂകന്പം
Saturday, October 11, 2025 4:59 AM IST
മനില: തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു. മാനായ് പട്ടണത്തിനു സമീപം കടലിലാണ് പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.വീടുകളടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.