30 ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ
Saturday, October 11, 2025 4:59 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഒരാക്സായി ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ തെഹ്രിക് ഇ താലിബാൻ (പാക് താലിബാൻ) ഭീകര സംഘടനയിലെ 30 അംഗങ്ങൾ കൊല്ലപ്പെട്ടു.
ഒരാക്സായിയിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടതിനുള്ള മറുപടിയായിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് പാക് അധികൃതർ വ്യക്തമാക്കി. പാക് താലിബാനും അഫ്ഗാൻ താലിബാനും തമ്മിൽ ബന്ധമില്ല.