20 ഇസ്രേലി ബന്ദികൾ മോചിതരായി
Tuesday, October 14, 2025 3:06 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.