കപിൽ ശർമയുടെ റസ്റ്ററന്റിനു നേർക്ക് വീണ്ടും വെടിവയ്പ്
Friday, October 17, 2025 2:28 AM IST
സറേ: കൊമേഡിയൻ കപിൽ ശർമയുടെ കാനഡ സറേയിലുള്ള റസ്റ്ററന്റിനു നേർക്കു മൂന്നാം തവണയും വെടിവയ്പ്.
കനേഡിയൻ സമയം ഇന്നലെ വെളുപ്പിന് 3.45നായിരുന്നു വെടിവയ്പുണ്ടായത്. ജീവനക്കാർ റസ്റ്ററന്റിന്റെ അകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
ജൂലൈയിലാണ് റസ്റ്ററന്റ് തുറന്നത്. ജൂലൈ പത്തിനും ഓഗസ്റ്റ് ഏഴിനും റസ്റ്ററന്റിനു നേർക്കു വെടിവയ്പുണ്ടായി. ഈ മാസം ആദ്യമാണു വീണ്ടും തുറന്നത്.