ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ടെ​​ക്സ്റ്റൈ​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 16 പേ​​​ർ മ​​​രി​​​ച്ചു. ധാ​​​ക്ക​​​യി​​​ലെ മി​​​ർ​​​പു​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​യി​​രു​​​ന്നു സം​​​ഭ​​​വം. ഫാ​​​ക്ട​​​റി​​​ക്കു സ​​​മീ​​​പം രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഗോ​​​ഡൗ​​​ണി​​​ലും തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി.


ടെ​​​ക്സ്റ്റൈ​​​ൽ ഫാ​​​ക്‌​​​ട​​​റി​​​യി​​​ലെ തീ​​​പി​​​ടി​​​ത്തം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം അ​​​ണ​​​ച്ചെ​​​ങ്കി​​​ലും കെ​​​മി​​​ക്ക​​​ൽ ഗോ​​​ഡൗ​​​ൺ അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന​​​യ്ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വ​​​ളി​​​യാ​​​യി​​​രു​​​ന്നു.

വി​​​ഷ​​​പ്പു​​​ക ശ്വ​​​സി​​​ച്ച​​​തു മൂ​​​ല​​​മാ​​​ണു ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും മ​​​രി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.