മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറാൻ ബെൽജിയം കോടതിയുടെ അനുമതി
Saturday, October 18, 2025 2:47 AM IST
ബ്രസൽസ്: 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ രത്നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറാൻ ബെൽജിയൻ കോടതി അനുമതി നല്കി.
ഏപ്രിൽ 11ന് ബെൽജിയൻ പോലീസ് ചോക്സിയെ (66) അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും ആന്റ്വേർപിലെ കോടതി വിധിച്ചു.
മേൽക്കോടതിയിൽ അപ്പീൽ നല്കാൻ ചോക്സിക്ക് അവസരമുണ്ടെന്ന് കോടതി അറിയിച്ചു. ഇന്ത്യയുടെ അഭ്യർഥനപ്രകാരമായിരുന്നു അറസ്റ്റ്. അന്നു മുതൽ ജയിലിൽ കഴിയുകയാണ് ചോക്സി. അനന്തരവൻ നീരവ് മോദിക്കൊപ്പമാണ് ചോക്സി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പാ തട്ടിപ്പ് നടത്തിയത്.