ഒഡിഗയുടെ മൃതദേഹം കാണാൻ ഇന്നലെയും തിക്കുംതിരക്കും
Saturday, October 18, 2025 12:23 AM IST
നയ്റോബി: കെനിയൻ നേതാവ് റെയ്ല ഒഡിഗയുടെ മൃതദേഹം കാണാൻ അനുയായികൾ ഇന്നലെയും തിക്കുംതിരക്കുമുണ്ടാക്കി.
ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച തിക്കും തിരക്കുമുണ്ടാക്കിയ ജനക്കൂട്ടത്തിനു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
നയ്റോബിയിലെ സ്റ്റേഡിയത്തിലാണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. വ്യാഴാഴ്ചത്തെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, ഇന്നലെ വിഐപികൾക്കുശേഷം പൊതുജനത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയതോടെ തിക്കുംതിരക്കുമുണ്ടായി.
പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഒഡിഗ കൂത്താട്ടുകളത്ത് ചികിത്സയിലിരിക്കേ ബുധനാഴ്ച പ്രഭാതനടത്തത്തിനിടെ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നാളെയാണ് സംസ്കാരം.