ഇറഞ്ഞാലിനു പിന്നാലെ ഒളശ ക്ഷേത്രത്തിലും കവർച്ച; പൊളിച്ചത് ഏഴു കാണിക്കവഞ്ചികൾ
Thursday, December 23, 2021 3:04 PM IST
കോ​ട്ട​യം: ക്ഷേ​ത്ര​ത്തി​ലെ ഏ​ഴു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം. ഒ​ള​ശ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നിനു​ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഏ​താ​ണ്ട് 20,000 രൂ​പ​യോ​ളം മോ​ഷ​ണം പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്നത് ആ​ദ്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​ണ്ട് ഒ​ന്ന​ര മാ​സം മു​ന്പാ​ണ് കാ​ണി​ക്ക വ​ഞ്ചി തു​റ​ന്നു അധികൃതർ പ​ണ​മെ​ടു​ത്ത​ത്. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

കോ​ട്ട​യ​ത്ത് ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീക​രിച്ചു​ള്ള മോ​ഷണങ്ങ ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​റ​ഞ്ഞാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ എ​ട്ടു കാ​ണി​ക്ക വഞ്ചി​ക​ൾ കു​ത്തി തു​റ​ന്നു മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഒ​ള​ശ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഏ​ഴു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തിത്തുറന്നു മോ​ഷ​ണം ന​ട​ത്തിയത്. ഇ​റ​ഞ്ഞാ​ലി​ൽ നാ​ലം​ഗ സം​ഘ​മാ​യി​രു​ന്നു മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത്.

ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​സം​ഘം തന്നെ​യാ​ണ് ഇ​ന്ന​ലെ​യും മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.