വ​യോ​ധി​ക​നെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഹോം ​ന​ഴ്‌​സ് പ​ണം ത​ട്ടി
Friday, March 4, 2022 4:03 PM IST
തി​രു​വ​ല്ല: ഫ്‌​ളാ​റ്റി​ല്‍ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ന്‍റെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ പു​രു​ഷ ഹോം ​ന​ഴ്‌​സി​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം ക​ണ്ട​യം വീ​ട്ടി​ല്‍ രാ​ജീ​വാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ല ചി​ല​ങ്ക തി​യ​റ്റ​റി​നു സ​മീ​പ​ത്തെ ബി.​ടെ​ക് ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ പി.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ പ​ണ​മാ​ണ് എ​ടി​എ​മ്മി​ലൂ​ടെ പ​ല ത​വ​ണ​യാ​യി രാ​ജീ​വ് ക​വ​ര്‍​ന്ന​ത്.

ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ഏ​ബ്ര​ഹാ​മി​നെ പ​രി​ച​രി​ക്കാ​നാ​യി പു​ന​ലൂ​രി​ലെ ഒ​രു ഏ​ജ​ന്‍​സി മു​ഖേ​ന ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് രാ​ജീ​വ് ഫ്‌​ളാ​റ്റി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ബ്ര​ഹാ​മി​ന്‍റെ എ​ടി​എം കാ​ര്‍​ഡ് കൈ​ക്ക​ലാ​ക്കി കാ​ര്‍​ഡി​ന്‍റെ ക​വ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന പി​ന്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു പ​ല​ത​വ​ണ​യാ​യി ഒ​ന്ന​ര​ ല​ക്ഷ​ത്തോ​ളം രൂ​പ വി​വി​ധ എ​ടി​എ​മ്മു​ക​ളി​ല്‍നി​ന്നു പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍ പ​ണം അ​യ​ച്ച​ത് അ​റി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഏ​ബ്ര​ഹാ​മി​നെ വി​ളി​ച്ച​പ്പോ​ള്‍ സം​ശ​യ​മു​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് ബാ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ബ്ര​ഹാം അ​റി​യാ​തെ പ​ല​ത​വ​ണ​യാ​യി ബാ​ങ്കി​ല്‍ നി​ന്നു പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തേത്തുട​ര്‍​ന്ന് ഇ​ദ്ദേ​ഹം തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് രാ​ജീ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ന​ട​ത്തി​യ ചോ​ദ്യംചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.