ത​ട്ടു​ക​ട തു​റ​ന്നു ഭ​ക്ഷ​ണം കൊ​ടു​ത്തി​ല്ല, യു​വാ​വി​നെ മ​ർ​ദി​ച്ചു; പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Tuesday, December 28, 2021 12:08 PM IST
കൊ​ച്ചി: അ​ട​ച്ച ത​ട്ടു​ക​ട തു​റ​ന്നു ഭ​ക്ഷ​ണം കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ത​ട്ടു​ക​ട​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

മു​ള​വു​കാ​ട് പ​ള്ള​ത്തു​പ​റ​മ്പി​ല്‍ അ​ജീ​ഷ്(26), പൊ​ന്നാ​രി​മം​ഗ​ലം കാ​ല​ടി വീ​ട്ടി​ല്‍ ജെ​റി ആ​ന്‍റ​ണി(39), മ​ര​ട് വെ​ളി​യി​ല്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍(32) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്സ് കോ​ള​ജി​നു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി നൂ​റു​ല്‍ ആ​ല(23)​മി​നെ​യാ​ണ് ഇ​വ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ത​ലേ​ന്ന് ആ​ല​മി​ന്‍റെ ത​ട്ടു​ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മൂ​ന്നം​ഗ സം​ഘം എ​ത്തി​യെ​ങ്കി​ലും ക​ട അ​ട​ച്ച​തി​നെത്തു​ട​ര്‍ന്നു ഭ​ക്ഷ​ണ​മി​ല്ലെ​ന്ന് ആ​ലം പ​റ​ഞ്ഞു.

ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘം പി​റ്റേന്നു സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചാ​ത്യാ​ത്ത് എ​ത്തി​ച്ചു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ വ​ഴി​യി​ല്‍ ത​ള​ളി. സെ​ന്‍​ട്ര​ല്‍ എ​സ്ഐ പ്രേം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.