പാവങ്ങളുടെ കാശ് തട്ടിച്ച് ആർഭാട ജീവിതം; ശുഭയുടെ കള്ളക്കളികൾ ചില്ലറയല്ല
Wednesday, March 16, 2022 4:05 PM IST
കാ​ട്ടാ​ക്ക​ട: പി​എ​സ് സി ​വ​ഴി പ​രീ​ക്ഷാ ഭ​വ​നി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശു​ഭ​യുടെ ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.

മെ​ഡി​ക്ക​ൽ​ കോ​ള​ജ്, ആ​യു​ർ​വേ​ദ കോ​ളജ്, കെ​ടിഡി​സി എ​ന്നി​വി​ട​ങ്ങ​ളി​ലും ജോ​ലി ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തും ത​ട്ടി​പ്പ് ന​ട​ത്തി​യ​തായും കണ്ടെത്തിയിട്ടുണ്ട്. ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത പ​ണം ആ​ർ​ഭാ​ട​ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ ഉ​പ​യോ​ഗി​ച്ച​ത്.

ഇ​നി​യും കൂ​ടു​ത​ൽ​പേ​രെ പ​റ്റി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മൂ​ല ഗാ​ന്ധി സ്ട്ര​റ്റീ​ൽ താ​മ​സ​മു​ള്ള ഇ​പ്പോ​ൾ പേ​ട്ട​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന ശു​ഭ(42) യെ ​വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ല​രി​ൽ നി​ന്നായി 20 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​താ​യി വി​വ​രം കി​ട്ടി. ന​രു​വാ​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രി​ൽനി​ന്ന് 95,000 രൂ​പ​യും പെ​രു​മ്പ​ഴു​തൂ​ർ സ്വ​ദേ​ശി​യി​ൽ‌നി​ന്ന് 1,15,000 രൂ​പ,​ നേ​മം സ്വ​ദേ​ശി​യി​ൽനി​ന്നും 48,000 രൂ​പ​, വെ​ടി​വ​ച്ചാ​ൻ കോ​വി​ൽ സ്വ​ദേ​ശി​ക​ളി​ൽനി​ന്നു 1,75,000 രൂ​പ, വെ​ള്ള​നാ​ട് സ്വ​ദേ​ശി​യി​ൽനി​ന്നും 50,000, മ​രു​ത​ന്നൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്നും ഒ​രു ല​ക്ഷം, ചെ​റി​യ​കൊ​ണ്ണി സ്വ​ദേ​ശി​യി​ൽ നി​ന്നും 56,000, മ​ണ​ക്കാ​ട് സ്വ​ദേ​ശി​യി​ൽനി​ന്ന് 80,000, മ​ല​യി​ൻ​കീ​ഴ് മ​ഞ്ചാ​ടി സ്വ​ദേ​ശി​യി​ൽ ൃനി​ന്ന് രണ്ടു ല​ക്ഷം, വ​വ്വാ​മൂ​ല സ്വ​ദേ​ശി​ക​ളി​ൽനി​ന്ന് 2,75,000 രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

മാ​സ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി ഭാ​ഗ​ത്തുനി​ന്നു സ​മാ​ന​രീ​തി​യി​ൽ പ​ല​രി​ൽനി​ന്നാ​യി 10 ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​ട്ടി​പ്പ് ന​ട​ത്തി. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽനി​ന്നു പ​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ പ്ര​തി​യെ​പ്പ​റ്റി വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ൽനി​ന്നും വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ശു​ഭ​യു​ടെ ഭ​ർ​ത്താ​വാ​യ ഈ ​കേ​സി​ലെ ര​ണ്ടാം പ്ര​തി സാ​ബു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
ഭാ​ര്യ- ഭ​ർ​ത്താ​ക്ക​ന്മാ​രാ​യ പ്ര​തി​ക​ൾ ഇരകളെ കണ്ടെത്തിയ ശേഷം അ​ടു​പ്പം കാ​ണി​ച്ചു ന​ല്ല ബ​ന്ധം സൃഷ്ടിച്ച ​ശേ​ഷം പി​എ​സ്‌സി ​വ​ഴി ജോ​ലി ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.