കെഎ​സ്ആ​ർടിസിയി​ൽ ശന്പളം പഞ്ചിംഗ് അടിസ്ഥാനത്തിൽ
Friday, September 17, 2021 12:03 PM IST
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സിയി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം പു​നഃസ്ഥാ​പി​ക്കു​ന്നു. ദീ​ർ​ഘ​നാ​ളാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന പ​ഞ്ചിം​ഗ് 17 മു​ത​ൽ ന​ട​പ്പാ​ക്ക​ണ​മെന്നു സി ​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ ഉ​ത്ത​ര​വാ​യി. പ​ഞ്ചിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​ന്നു​മു​ത​ൽ ശ​മ്പ​ളം അ​നു​വ​ദി​ക്കു​ന്ന​ത്.

പ​ഞ്ചിം​ഗ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ശ​മ്പ​ളം അ​നു​വ​ദി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഐ​ടി)​ക്കു നി​ർ​ദേശ​വും ന​ല്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് രോ​ഗ വ്യാ​പ​ന​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​യ​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ പൂ​ർ​ണമാ​യി പു​ന​രാ​രം​ഭി​ക്കാ​നും കോ​ർ​പ്പ​റേ​ഷ​ൻ ഒ​രു​ങ്ങു​ന്നു.​

കെഎ​സ്ആ​ർടി സി അ​വ​ശ്യ സ​ർ​വീ​സാ​യ​തി​നാ​ലും കോ​വി​ഡ്നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​തു​മാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ല​ഭ്യ​മാ​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു പ​ര​മാ​വ​ധി ഷെ​ഡ്യൂ​ളു​ക​ൾ ന​ട​ത്താ​നാ​ണ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള നി​ർ​ദേ​ശം.​

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ചു മാ​ത്രം സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യാ​ൽ മ​തി. ര​ണ്ടാം ശ​നി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം.​

ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ സ്റ്റാ​ന്‍റ് - ബൈ ​ഉ​ത്ത​ര​വും റ​ദ്ദാ​ക്കി. സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും കൃ​ത്യ​മാ​യി ഡ്യൂ​ട്ടി​ക്കു ഹാ​ജ​രാ​ക​ണം.​ ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ഷെ​ഡ്യൂ​ൾ മു​ട​ങ്ങി​യാ​ൽ മാ​ത്രം സ്റ്റാ​ന്‍റ്ബൈ ഹാ​ജ​ർ ല​ഭി​ക്കു​ക​യു​ള്ളു.

ഇ​ങ്ങ​നെ സ്റ്റാ​ന്‍റ് ബൈ ​ല​ഭി​ക്കു​ന്ന​വ​ർ പ​ക​രം കി​ട്ടു​ന്ന ഡ്യൂ​ട്ടി ചെ​യ്യാ​ൻ ത​യാ​റാ​യി, ഡ്യൂ​ട്ടി സ​മ​യം മു​ഴു​വ​ൻ യൂ​ണി​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഇ​വ​ർ യൂ​ണി​റ്റു​ക​ളി​ലു​ണ്ടാ​വേ​ണ്ട​ത്.​ ഇ​തി​നു യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്ക​ണം.

- പ്രദീ​പ് ചാ​ത്ത​ന്നൂ​ർ