ദുരൂഹത! യുവതിയുടെ മൃതദേഹം കണ്ടത് നിലത്തിരിക്കുന്ന നിലയിൽ
Saturday, September 25, 2021 12:30 PM IST
ചെ​റാ​യി: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​ലീ​സ് സ​ര്‍​ജ​ന്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും.

യുവതിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് സമഗ്രമായ അന്വേഷണത്തിനു പോലീസ് തയാറായിരിക്കുന്നത്.ചെ​റാ​യി ദേ​വ​സ്വം ന​ട കു​റ്റി​പ്പി​ള്ളി​ശേ​രി ശ​ര​ത്തി​ന്‍റെ ഭാ​ര്യ​യും കൈ​താ​രം കൊ​ല്ലം​മു​റി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ ഗോ​പി​ക-24 ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ടി​ന​ക​ത്തെ ചെ​റി​യ മു​റി​യി​ല്‍ ജ​ന​ല്‍​ ക​മ്പി​യി​ല്‍ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കെ​ട്ടി നി​ല​ത്തി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാണപ്പെട്ടതെന്നു പറയുന്നു.

വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​സ​ഹോ​ദ​ര​നും ഭ​ര്‍​തൃ​മാ​താ​വും ജോ​ലി​ക്ക് പോ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഭ​ര്‍​തൃ​ സ​ഹോ​ദ​ര​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു പ​രാ​തി ന​ല്‍​കി. ഫോ​ര്‍​ട്ട് കൊ​ച്ചി ആ​ര്‍​ഡി​ഒ വീ​ട്ടി​ലെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.

ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു​കു​മാ​ര്‍, മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റി​ല്‍ മ​റ്റു ദു​രൂ​ഹ​ത​ക​ള്‍ ഒ​ന്നും പ്രാഥമികമായി കണ്ടെത്താനായില്ല. എ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് പറയുന്നത്.

ആ​ത്മ​ഹ​ത്യ​കു​റി​പ്പു​ക​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ക​ട്ടെ ഭ​ര്‍​ത്താ​വും കു​ടും​ബ​വു​മൊ​രു​മി​ച്ച് ഒ​ന്നാം വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചി​രു​ന്നു. മ​റ്റു പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നുവെ​ന്നാ​ണ് അ​റി​വ്. ഇതാണ് വീട്ടുകാരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ആ​ന്ത​രാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.