കുടുംബശ്രീക്കാർക്കു പുതിയ ജോലി! മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്‍റെ ലൈക്ക് കൂട്ടണം!
Tuesday, September 28, 2021 12:16 PM IST
ക​​ണ്ണൂ​​ർ: മ​​ന്ത്രി എം.​​വി.​​ഗോ​​വി​​ന്ദ​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ന്‍റെ ലൈ​​ക്ക് കു​​ടും​​ബ​​ശ്രീ​​യി​​ലെ വീ​​ട്ട​​മ്മ​​മാ​​ർ എ​​ല്ലാ​​വ​​രും കൂ​​ടി ഒ​​ത്തു​​പി​​ടി​​ച്ചു കൂ​​ട്ടി​​ക്കൊ​​ടു​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശം. കു​​ടും​​ബ​​ശ്രീ ഡ​​യ​​റ​​ക്ട​​റാ​​ണ് കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​നു​​ക​​ൾ​​ക്ക് ത​​ദ്ദേ​​ശ-​​എ​​ക്സൈ​​സ് മ​​ന്ത്രി എം.​​വി.​​ഗോ​​വി​​ന്ദ​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​നു ലൈ​​ക്ക് കൊ​​ടു​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ത​​ദ്ദേ​​ശ സ്വ​​യം ഭ​​ര​​ണ വ​​കു​​പ്പി​​നു കീ​​ഴി​​ലാ​​ണ് കു​​ടും​​ബ​​ശ്രീ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം. മ​​ന്ത്രി​​യു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജ് ലൈ​​ക്ക് കൊ​​ടു​​ത്തു റീ​​ച്ച് കൂ​​ട്ട​​ണ​​മെ​​ന്നും സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ക​​സ​​ന പ​​രി​​പാ​​ട​​ക​​ൾ കൂ​​ടു​​ത​​ൽ പേ​​രി​​ലേ​​ക്ക് എ​​ത്തി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ക​​ഴി​​ഞ്ഞ 16ന് ​​ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്. മ​​ന്ത്രി​​യു​​ടെ പേ​​ജി​​ൽ നി​​ല​​വി​​ൽ 65000 ലൈ​​ക്കും 73000നു ​​മേ​​ൽ ഫോ​​ളോ​​വേ​​ഴ്സു​​മാ​​ണ് ഉ​​ള്ള​​ത്. ഇ​​തു കൂ​​ട്ടി​​ക്കൊ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

പ​​ത്തും നൂ​​റും ഒ​​ന്നും പോ​​രാ, ഒാ​​രോ ജി​​ല്ല​​യി​​ൽ​​നി​​ന്നും ഒ​​ന്ന​​ര​​ല​​ക്ഷം ലൈ​​ക്ക് വാ​​ങ്ങി​​ക്കൊ​​ടു​​ക്കാ​​നാ​​ണ് ജി​​ല്ല കോ​​ഒാ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​ർ​​ക്കു കി​​ട്ടി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം. കു​​ടും​​ബ​​ശ്രീ​​ക്കാ​​രെ പ​​ല ദൗ​​ത്യ​​ങ്ങ​​ളും ഏ​​ല്പി​​ക്കാ​​റു​​ണ്ടെ​​ങ്കി​​ലും മ​​ന്ത്രി​​യു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ന്‍റെ ലൈ​​ക്ക് കൂ​​ട്ടി​​ക്കൊ​​ടു​​ക്കാ​​നു​​ള്ള ദൗ​​ത്യം ഏ​​ൽ​​പി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ്.

ഒാ​​രോ ജി​​ല്ല​​യി​​ലും കു​​ടും​​ബ​​ശ്രീ​​ക്കു പ്ര​​ത്യേ​​ക​​മാ​​യി ഫേ​​സ്ബു​​ക്ക് പേ​​ജ് നി​​ല​​വി​​ലു​​ള്ള​​പ്പോ​​ഴാ​​ണ് മ​​ന്ത്രി​​യു​​ടെ പേ​​ജി​​ന്‍റെ ലൈ​​ക്ക് കൂ​​ട്ടാ​​നു​​ള്ള നി​​ർ​​ദേ​​ശം വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ലൈ​​ക്ക് കൂ​​ട്ടാ​​ൻ ഒാ​​രോ ജി​​ല്ല​​യ്ക്കും ക്വാ​​ട്ട നി​​ശ്ച​​യി​​ച്ചു ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും പ​​റ​​യു​​ന്നു. ഇ​​നി​​യി​​പ്പോ​​ൾ മ​​റ്റു മ​​ന്ത്രി​​മാ​​രു​​ടെ പേ​​ജി​​ന്‍റെ ലൈ​​ക്ക് കൂ​​ട്ടാ​​നു​​ള്ള ജോ​​ലി കൂ​​ടി ത​​ങ്ങ​​ളു​​ടെ ത​​ല​​യി​​ൽ വ​​ന്നു വീ​​ഴു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് കു​​ടും​​ബ​​ശ്രീ പ്ര​​വ​​ർ​​ത്ത​​ക​​ർ.

മ​​റ്റു പ​​ല മ​​ന്ത്രി​​മാ​​രു​​ടെ​​യും പേ​​ജു​​ക​​ൾ​​ക്ക് ല​​ക്ഷ​​ങ്ങ​​ൾ ലൈ​​ക്ക് ഉ​​ള്ള​​പ്പോ​​ൾ ത​​ദ്ദേ​​ശ ഭ​​ര​​ണ മ​​ന്ത്രി​​യു​​ടെ പേ​​ജി​​നു ലൈ​​ക്ക് കു​​റ​​ഞ്ഞു നി​​ൽ​​ക്കു​​ന്ന​​തു പ​​രി​​ഹ​​രി​​ക്കാ​​നാ​​ണ് ഈ ​​ര​​ക്ഷാ​​ദൗ​​ത്യ​​മെ​​ന്നു പ​​റ‍യു​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​തി​​ൽ വി​​വാ​​ദ​​മൊ​​ന്നു​​മി​​ല്ലെ​​ന്നും വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ പേ​​രി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​ൻ ഇ​​തു സ​​ഹാ​​യി​​ക്കു​​മെ​​ന്നു​​മാ​​ണ് കു​​ടും​​ബ​​ശ്രീ മി​​ഷ​​ന്‍റെ ഉ​​ന്ന​​ത കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്.