പ്രണയം നിരസിച്ചു, വാക്കത്തിയുമായി ഭീഷണി
Friday, October 1, 2021 3:34 PM IST
അ​യ​ർ​ക്കു​ന്നം: ആ​ദ്യം പ്ര​ണ​യാ​ഭ്യ​ർ​ഥ​ന. പി​ന്നീ​ട് പു​റ​കേ ന​ട​ന്നു ശ​ല്യം. അ​ടു​ത്ത​ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വാ​ക്ക​ത്തി​യു​മാ​യെ​ത്തി ഭീ​ഷ​ണി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണ​പ്പെ​ടു​ത്തി​യയാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ഞ്ചൂ​ർ മ​ണി​യാ​റ്റി​ങ്ക​ൽ അ​ന​ന്തു (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ പ്രേ​മാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി പി​റ​കെ ന​ട​ന്ന് ഇ​യാ​ൾ ശ​ല്യം ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി പ്രേ​മാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വാ​ക്ക​ത്തി​യു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ടി​യി​ലാ​യ അ​ന​ന്തു നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്. പ്രണയത്തിന്‍റെ പേരിൽ പെൺകുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

പ്രതി കൂടുതൽ അക്രമം കാണിക്കുന്നതിൽനിന്നു തടയാനുള്ള ഇടപെടൽ നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. പലപ്പോഴും ഇങ്ങനെയുള്ള കേസുകൾ താക്കീതിലും ഒത്തുതീർപ്പിലും പോലീസ് തീർത്തുവിടുന്നതാണ് അക്രമികൾക്കു വളമാകുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.