വാടകയിൽ വാട! ചതുരശ്ര അടി 13 രൂപ മാത്രം, പിന്നിൽ നടന്നത്
Tuesday, October 12, 2021 3:39 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ (കെ​ടി​ഡി​എ​ഫ്‌​സി) മാ​വൂ​ര്‍​റോ​ഡി​ല്‍ പ​ണി​തു​യ​ര്‍​ത്തി​യ ഇ​ര​ട്ട ടെ​ര്‍​മി​ന​ല്‍ ന​ട​ത്തി​പ്പി​നു ന​ല്‍​കി​യ​തി​ലും അ​ഴി​മ​തി ആരോപണം. ച​തു​ര​ശ്ര അ​ടി​ക്ക് കേ​വ​ലം 13 രൂ​പ മാ​ത്രം വാ​ട​ക ഈ​ടാ​ക്കി​യാ​ണ് അ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സി​നു വാ​ണി​ജ്യ സ​മുച്ചയം കൈ​മാ​റി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ട​ക ഈ​ടാ​ക്കു​ന്ന ഭാ​ഗ​ത്താ​യി​ട്ടും ടെ​ര്‍​മി​ന​ലി​ന് തു​ച്ഛ​മാ​യ നി​ര​ക്ക് ഈ​ടാ​ക്കി​യ​തി​ല്‍ ഒ​ത്തു​ക​ളി ന​ട​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കെ​എ​സ്ആ​ര്‍​ടി​സി കോം​പ്ല​ക്‌​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള​ള 280 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് സ്ഥ​ലം കെ​ടി​ഡി​എ​ഫ്‌​സി ക​ഴി​ഞ്ഞ വ​ര്‍​ഷം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത് സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ന് മാ​സം 1,600 രൂ​പ​യ്ക്കാ​ണ്.

ഇ​തേ കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി​യു​ള​ള ഭാ​ഗ​ങ്ങ​ള്‍ അ​ലി​ഫ് ബി​ല്‍​ഡേ​ഴ്‌​സി​ന് ന​ല്‍​കി​യ​താ​വ​ട്ടെ സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ന് 13 രൂ​പ​യ്ക്കാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.