ഇതുപോലൊരു പേടിത്തൊണ്ടനെ കേരളം കണ്ടിട്ടില്ല: പിണറായിയെ പരിഹസിച്ച് സുധാകരൻ
Monday, February 13, 2023 4:20 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനത്തെ ബന്ദിയാക്കുന്ന ശല്യക്കാരനെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ മൈക്കിനു മുന്നില്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാൻ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്ന് സുധാകരൻ പരിഹസിച്ചു.

കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ പിണറായി വിജയന് ശേഷിയില്ല. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക