മോ­​ദി­​യു­​ടെ റോ­​ഡ് ഷോ; ​മ­​ല­​പ്പു​റ­​ത്തെ സ്ഥാ­​നാ​ര്‍​ഥി അ­​ബ്ദു​ള്‍ സ­​ലാ­​മി­​ന് വാ­​ഹ­​ന­​ത്തി​ല്‍ ഇ­​ടം കി­​ട്ടി­​യി​ല്ല
Tuesday, March 19, 2024 3:27 PM IST
പാ­​ല­​ക്കാ​ട്: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ­​ന്ദ്ര മോ­​ദി­​യു­​ടെ പാ­​ല­​ക്കാ­​ട്ടെ റോ­​ഡ് ഷോ­​യി​ല്‍ മ­​ല­​പ്പു​റ­​ത്തെ എ​ന്‍​ഡി­​എ സ്ഥാ­​നാ​ര്‍​ഥി അ­​ബ്ദു​ള്‍ സ­​ലാ­​മി­​ന് വാ­​ഹ­​ന­​ത്തി​ല്‍ ഇ­​ടം കി­​ട്ടി­​യി​ല്ല. നാ​ലി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ എ​സ്പി​ജി​യു​ടെ അ​നു­​മ­​തി ഇ​ല്ലാ­​യി­​രു­​ന്നെ­​ന്നാ​ണ് ബി­​ജെ­​പി­​യു­​ടെ വി​ശ­​ദീ­​ക­​ര​ണം.

പാ​ല​ക്കാ​ട്, പൊ​ന്നാ​നി സ്ഥാ­​നാ​ര്‍​ഥി​ക­​ളും പാ​ര്‍​ട്ടി സം​സ്ഥാ​ന അ­​ധ്യ­​ക്ഷ​ന്‍ കെ.​സു­​രേ­​ന്ദ്ര­​നു­​മാ­​ണ് മോ­​ദി​ക്കൊ​പ്പം തു​റ​ന്ന ജീ​പ്പി​ൽ ക­​യ­​റി­​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി­​ക്കാ​ന്‍ സ­​ലാ​മും എ­​ത്തി­​യെ­​ങ്കി​ലും വാ­​ഹ­​ന­​ത്തി​ല്‍ ക­​യ­​റാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല.

റോ​ഡ് ഷോ​യി​ല്‍ അ​നു​ഗ​മി​ക്കാ​ന്‍ നേ​ര​ത്തെ പേ​ര് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ല്‍ വാ​ഹ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ള്ള​തി​നാ​ലാ​ണ് ക​യ­​റാ​ന്‍ സാ­​ധി­​ക്കാ­​തി­​രു­​ന്ന­​തെ​ന്നും സ​ലാം മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര​തി​ക​രി​ച്ചു. ഇ­​തി​ല്‍ ത­​നി­​ക്ക് പ­​രാ­​തി ഇ​ല്ല.

മ​ല​പ്പു​റ​ത്തെ സ്ഥാ­​നാ​ര്‍​ഥി​യാ­​ണെ­​ന്ന് താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഓ​ക്കെ എ​ന്ന് മ​റു​പ​ടി ന​ല്‍​കി​യെ​ന്നും ഹ​സ്ത​ദാ​നം ന​ല്‍​കി​യെ​ന്നും സ­​ലാം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍­​സ​ല​റാ​യ അ​ബ്ദു​ള്‍ സ​ലാം 2019ലാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. 195 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട ബി​ജെ​പി സ്ഥാ­​നാ​ര്‍­​ഥി പ­​ട്ടി­​ക­​യി​ലെ ഒ​രേ​യൊ­​രു മു​സ്‌​ലീം മു​ഖം സ­​ലാ­​മാ­​യി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക