മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്കം; ശ​ശി​ധ​ര​ൻ ക​ർ​ത്ത​യെ ഇ​ഡി വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യു​ന്നു
Wednesday, April 17, 2024 2:52 PM IST
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്‍​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ‍​ഡി). സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യെ വീ​ട്ടി​ലെ​ത്തി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്നു. ആ​ലു​വ​യി​ലെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ന്‍​സും സി​എം​ആ​ര്‍​എ​ലും ത​മ്മി​ലു​ള്ള ദു​രൂ​ഹ പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി സം​ഘം ക​ർ​ത്ത​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. സി​എം​ആ​ര്‍​എ​ലി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മൊ​ഴി​യാ​യി ശേ​ഖ​രി​ക്കു​ക​യാ​ണ് ഇ​ഡി​യു​ടെ ല​ക്ഷ്യം.

ക​ര്‍​ത്ത​യോ​ട് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കു​ക​യാ​യി​രു​ന്നു. യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

സി​എം​ആ​ർ​എ​ൽ -എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് രേ​ഖ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഇ​ഡി തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ക​യും. 2023 ൽ ​തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്ത​താ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ല്കി​യ​ത്. രേ​ഖ​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ഇ​ഡി ക​ർ​ത്ത​യെ നേ​രി​ട്ടെ​ത്തി ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​പ്പി​നാ​യി സി​എം​ആ​ര്‍​എ​ലി​ലെ ഒ​രു വ​നി​ത​യു​ള്‍​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ച്ചി ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഒ​രു പ​ക​ലും രാ​ത്രി​യും നീ​ണ്ട മൊ​ഴി​യെ​ടു​പ്പി​നൊ​ടു​വി​ല്‍ ഇ​വ​രെ വി​ട്ട​യ​ച്ച​ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക