രാ​ജ്യം രാ​മ രാ​ജ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു: രാ​ജ്നാ​ഥ് സിം​ഗ്
Wednesday, April 17, 2024 4:35 PM IST
കാ​സ​ർ​ഗോ​ട്: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ആ​ത്മാ​ർ​ത്ഥ​ത ഇ​ല്ലാ​ത്തവ​രാ​ണെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​രു​വ​രും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഭാ​ര​ത​ത്തെ എ​ത്തി​ക്കും എ​ന്ന​ത് മോ​ദി​യു​ടെ ഗ്യാ​ര​ന്‍റി. പ​റ​ഞ്ഞ കാ​ര്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​ന്നു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ചെ​റി​യ കൂ​ടാ​ര​ത്തി​ൽ നി​ന്ന് രാ​മ​നെ വ​ലി​യ ക്ഷേ​ത്ര​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു. രാ​മ​ൻ ഭ​ഗ​വാ​ൻ മാ​ത്രം അ​ല്ല സാം​സ്കാ​രി​ക നാ​യ​ക​ൻ കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ശ്രീ​രാ​മ​നെ എ​തി​ർ​ത്ത​വ​ർ ഇ​ല്ലാ​താ​കും. കോ​ൺ​ഗ്ര​സ് രാ​മ​നെ എ​തി​ർ​ത്തു. രാ​ജ്യം രാ​മ രാ​ജ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ട് ഇ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക