വി­​വാ​ഹാ­​ലോ­​ച­​ന നി­​ര­​സി­​ച്ച­​തി­​ലെ വിരോധം; യു­​വ­​തി­​യ​ട­​ക്കം അ­​ഞ്ച് പേ­​രെ വീ­​ട്ടി​ല്‍ ക​യ­​റി വെ​ട്ടി; പ്ര­​തി പി­​ടി­​യി​ല്‍
Saturday, April 20, 2024 11:51 AM IST
ആ­​ല​പ്പു​ഴ: ചെ­​ന്നി­​ത്ത­​ല­ കാ­​രാ­​ഴ്­​മ­​യി​ല്‍ അ­​ഞ്ച് പേ­​രെ വീ­​ട്ടി​ല്‍ ക​യ­​റി വെ­​ട്ടി. കാ­​രാ​ഴ്­​മ സ്വ­​ദേ​ശി റാ­​ഷു­​ദ്ദീ​ന്‍, മ­​ക​ള്‍ സ​ജി​ന എ­​ന്നി­​വ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണ്. ഇ­​വ​ര്‍ വ­​ണ്ടാ­​നം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.

റാ­​ഷി­​ദ്ദീ­​ന്‍റെ ഭാ​ര്യ, മ​ക​ന്‍, സ­​ഹോ­​ദ­​രി­​യു­​ടെ ഭ​ര്‍­​ത്താ­​വ് എ­​ന്നി­​വ​ര്‍​ക്കും വെ­​ട്ടേ​റ്റു. ഇ­​വ­​രു­​ടെ പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ­​രം. സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി​യാ­​യ കാ­​രാ​ഴ്­​മ സ്വ­​ദേ­​ശി ര­​ഞ്­​ജി­​ത്ത് രാ­​ജേ­​ന്ദ്ര­​നെ പോ­​ലീ­​സ് ക­​സ്റ്റ­​ഡി­​യി­​ലെ­​ടു​ത്തു.

വെ­​ള്ളി­​യാ​ഴ്­​ച രാ​ത്രി പ­​ത്തി­​നാ­​ണ് സം­​ഭ­​വം. വെ­​ട്ടു​ക­​ത്തി ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള ആ­​യു­​ധ­​ങ്ങ­​ളു­​മാ­​യി എ​ത്തി­​യ പ്ര­​തി കു­​ടും­​ബാം­​ഗ​ങ്ങ­​ളെ വെ­​ട്ടി­​പ­​രി­​ക്കേ​ല്‍­​പ്പി­​ക്കു­​ക­​യാ­​യി­​രു​ന്നു. സ­​ജി­​നെ­​യെ­​യാ­​ണ് ആ​ദ്യം ആ­​ക്ര­​മി­​ച്ച​ത്. ശ­​ബ്ദം കേ­​ട്ട് റാ­​ഷി­​ദ്ദി​ന്‍ എ­​ത്തി­​യ­​തോ­​ടെ ഇ­​യാ­​ളെ​യും മാ­​ര­​ക­​മാ­​യി പ­​രി­​ക്കേ​ല്‍­​പ്പി​ച്ചു.

പി­​ന്നാ­​ലെ ഇ­​ത് ത­​ട­​യാ​ന്‍ ശ്ര­​മി­​ച്ച മ­​റ്റു­​ള്ള­​വ­​രെ​യും പ്ര­​തി ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ശ­​ബ്ദം കേ­​ട്ടെ​ത്തി­​യ നാ­​ട്ടു­​കാ­​രാ­​ണ് പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ച്ച­​ത്. സ​ജി​ന വി­​വാ​ഹാ­​ലോ­​ച­​ന നി­​ര­​സി​ച്ച​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് അ­​ക്ര­​മ­​മെ­​ന്നാ­​ണ് സൂ­​ച­​ന.

സ­​ജി­​ന­​യു­​ടെ ആദ്യ ഭർത്താവ് മ­​രി​ച്ചു­​പോ­​യി­​രു​ന്നു. ഇതോടെ പ്ര­​തി വി­​വാ​ഹാ­​ലോ­​ച­​ന­​യു­​മാ­​യി സ­​മീ­​പി­​ച്ചെ­​ങ്കി​ലും സ​ജിന ഇ­​ത് നി­​ര­​സി­​ക്കു­​ക­​യാ­​യി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക