""പ­​റ­​യു­​മ്പോ​ള്‍ തി­​രി­​ച്ചു­​കി­​ട്ടു​മെ­​ന്ന് രാ­​ഹു​ല്‍ ആ­​ലോ­​ചി­​ക്ക­​ണം''; അ​ന്‍­​വ­​റി­​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി
Tuesday, April 23, 2024 11:44 AM IST
ക­​ണ്ണൂ​ര്‍: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പി.​വി.​അ​ന്‍­​വ­​റി​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ​യി വി­​ജ​യ​ന്‍. പ­​റ­​യു­​മ്പോ​ള്‍ തി­​രി­​ച്ചു­​കി­​ട്ടു​മെ­​ന്ന് രാ­​ഹു​ല്‍ ആ­​ലോ­​ചി­​ക്ക­​ണ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്ന പി.​വി.​അ​ന്‍​വ­​റി​ന്‍റെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് മ­​റു​പ­​ടി പ­​റ­​യു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. രാ​ഹു​ല്‍ ഗാ​ന്ധി പ​റ​യു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം, തി​രി​ച്ചു​കി​ട്ടു​മെ​ന്ന് ന​ല്ല­​വ­​ണ്ണം ആ­​ലോ­​ചി­​ക്ക​ണം.

രാ​ഹു​ലി​ന് ന​ല്ല മാ​റ്റം വ​ന്നു​വെ​ന്ന് പ​ല സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​ഞ്ഞി​രു­​ന്നു. രാ­​ഹു​ല്‍ ഇ​ന്ത്യ​യി​ലു​ട​നീ​ളം ന​ട​ന്ന് ധാ​രാ​ളം അ​നു​ഭ​വ​മൊ​ക്കെ വ​ന്നു​വെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ക്ഷെ കേ​ര​ള​ത്തി​ല്‍ വ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സാ​ധാ​ര​ണ രാ​ഷ്‌​ട്രീ​യ നേ​താ­​വി​ന് ചേ​ര്‍​ന്ന­​ത​ല്ല.

രാ​ജ്യ​ത്ത് അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​മ്പോ​ള്‍ രാ­​ഹു​ല്‍ ഇ​വി​ടെ​യു​ണ്ടാ​കി​ല്ല. രാ​ഹു​ലി​നെ​പ്പോ­​ലെ ഒ­​രാ­​ളി​ല്‍­​നി­​ന്ന് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന നി​ല­​പാ­​ടു​ണ്ടാ​കു​ന്ന​ത് അ​പ​ക്വ­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക