മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ട് തേ​ടി, മോ​ദി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ല​ക്ക​ണം; ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
Friday, April 26, 2024 6:30 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഹ​ർ​ജി.

രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ള്ള​ത്.

മ​ത​ത്തി​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി വോ​ട്ട് തേ​ടി. അ​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക