തൃ​പ്പൂ​ണി​ത്തു​റ തെരഞ്ഞെടുപ്പ്; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യി​ൽ
Saturday, May 11, 2024 1:24 AM IST
ന്യൂ​ഡ​ൽ​ഹി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി ത​ള്ളി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. ​സ്വ​രാ​ജ് സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

ബാ​ബു​വി​ന്‍റെ വി​ജ​യം കേ​ര​ള ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. ഇതിനെതിരെ ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചാ​ണ് 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.

ബാബു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് തേ​ടി എ​ന്ന ആ​രോ​പ​ണം സാ​ധൂ​ക​രി​ക്കു​ന്ന സാ​ക്ഷി​മൊ​ഴി​ക​ളി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​മൊ​ഴി​ക​ൾ സം​ശ​യ​ത്തി​ന് അ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു നി​ന്ന് സ്വ​രാ​ജി​ന് വേ​ണ്ടി ഹാ​ജ​രാ​ക്കി​യ ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​തൊ​ന്നും വി​ശ്വാ​സ്യ​യോ​ഗ്യ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.