വോ​ട്ടി​ന് പ​ണം; വോ​ട്ട​ർ​മാ​രെ​കൊ​ണ്ട് സ​ത്യം ചെ​യ്യി​ച്ച് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Sunday, May 12, 2024 10:47 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ വൈ​എ​സ്ആ​ർ​സി​പി വോ​ട്ട​ർ​മാ​രെ കൊ​ണ്ട് സ​ത്യം ചെ​യ്യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പ​ണം വാ​ങ്ങി​യ പാ​ർ​ട്ടി​യ്ക്ക് ത​ന്നെ വോ​ട്ടു​ചെ​യ്യു​മെ​ന്നാ​ണ് ആ​ളു​ക​ളെ കൊ​ണ്ട് പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ച​ത്.

വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​രാ​ണ് വോ​ട്ട​ർ​മാ​രെ കൊ​ണ്ട് സ​ത്യം ചെ​യ്യി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ ക​ത്തി​ച്ചു​വ​ച്ച ക​ർ​പൂ​രം സാ​ക്ഷി​യാ​ക്കി​യാ​ണ് വോ​ട്ട​ർ​മാ​രെ​ക്കൊ​ണ്ട് സ​ത്യം ചെ​യ്യി​പ്പി​ച്ച​ത്.

ത​ന്‍റെ​യും ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും വോ​ട്ട് പ​ണം വാ​ങ്ങി​യ പാ​ർ​ട്ടി​യ്ക്ക് ത​ന്നെ വോ​ട്ടു​ചെ​യ്യു​മെ​ന്നാ​യി​രു​ന്നു സ​ത്യ​വാ​ച​കം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.