ആസാമിൽ പോലീസുകാരന് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തി
Tuesday, December 6, 2022 11:48 AM IST
ഡിസ്പൂര്‍: ആസാമിൽ സഹപ്രവര്‍ത്തകനെ സര്‍വീസ് തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയ പോലീസുകാരന് അറസ്റ്റില്‍. ആസാമിലെ ചരായ്ഡിയോയിലാണ് സംഭവം.
പോലീസ് കോണ്‍സ്റ്റബിളായ ദിപക് കകാത്തിയാണ് അറസ്റ്റിലായത്. ഗാകുല്‍ ബാസുമതരിയ്ക്കാണ് വെടിയേറ്റത്. ഇയാളെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതി വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.