അ­​ടി­​പ​ത­​റി കെ­​സി​ആ​ര്‍; മ­​ത്സ­​രി​ച്ച ര­​ണ്ട് മ­​ണ്ഡ­​ല­​ങ്ങ­​ളി​ലും പി­​ന്നി​ല്‍
അ­​ടി­​പ​ത­​റി കെ­​സി​ആ​ര്‍; മ­​ത്സ­​രി​ച്ച ര­​ണ്ട് മ­​ണ്ഡ­​ല­​ങ്ങ­​ളി​ലും പി­​ന്നി​ല്‍
Sunday, December 3, 2023 9:18 AM IST
ഹൈ­​ദ­​രാ­​ബാ­​ദ്: തെ­​ലു​ങ്കാ­​ന നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ​ദ്യ മ­​ണി­​ക്കൂ­​റി​ലെ ഫ­​ലം പു­​റ­​ത്തു­​വ­​രു­​മ്പോ​ള്‍ മ­​ത്സ­​രി­​ച്ച ര­​ണ്ട് മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലും അ­​ടി­​പ​ത​റി മു­​ഖ്യ­​മ​ന്ത്രി കെ.​ച­​ന്ദ്ര­​ശേ­​ഖ​ര്‍ റാ­​വു.

കാ­​മ­​റെ​ഡ്ഡി, ഗ​ജ്വ​ല്‍ മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലാ­​ണ് കെ­​സി­​ആ​ര്‍ ജ­​ന­​വി­​ധി തേ­​ടി­​യ​ത്. ര­​ണ്ടി­​ട­​ത്തും­ കെ­​സി­​ആ​ര്‍ പി­​ന്നി­​ലാ­​ണ്. 2014ല്‍ ​തെ­​ലു​ങ്കാ­​ന സം­​സ്ഥാ­​നം നി­​ല­​വി​ല്‍ വന്നപ്പോൾ ആ­​ദ്യ മു­​ഖ്യ­​മ­​ന്ത്രി­​യാ­​യി സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്­​ത­​ത് അധികാരമേറ്റത് കെ­​സി­​ആ­​റാ­​ണ്.

പി­​ന്നീ­​ട് 2018ലും ​കെ­​സി­​ആ­​റി­​ന്‍റെ പാ​ര്‍­​ട്ടി​യാ­​യ ബി­​ആ​ര്‍­​എ­​സി​ന് അ­​ധി​കാ­​ര തു­​ട​ര്‍­​ച്ച ല­​ഭി­​ച്ചി­​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ആ​ദ്യ​ഘ​ട്ടം മു​ത​ൽ തെ​ലു​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് നി​ല​നി​ർ​ത്തി​യി​രു​ന്നു. നി­​ല­​വി​ല്‍ 60 സീ­​റ്റു­​ക­​ളി​ല്‍ കോ​ണ്‍­​ഗ്ര­​സ് മു­​ന്നി­​ലാ​ണ്.

ബി­​ആ​ര്‍​എ­​സ് -33, ബി­​ജെ­​പി- മൂ­​ന്ന്, മ​റ്റു­​ള്ള­​വ​ര്‍ - ആ­​റ് എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് ലീ­​ഡ് നി­​ല. ആ­​കെ 119 നി­​യ­​മ​സ­​ഭാ സീ­​റ്റു­​ക­​ളി­​ലേ­​ക്ക് ന­​ട​ന്ന വോ­​ട്ടെ­​ടു­​പ്പി​ല്‍ കേ­​വ­​ല­​ഭൂ­​രി­​പ­​ക്ഷ­​ത്തി­​ന് വേ​ണ്ട­​ത് 60 സീ­​റ്റു­​ക­​ളാ​ണ്. ആ­​ദ്യ ഒ­​രു മ­​ണി­​ക്കൂ​ര്‍ മാ​ത്രം പി­​ന്നി­​ടു­​മ്പോ­​ളാ­​ണ് കോ​ണ്‍­​ഗ്ര­​സ് 60 സീ­​റ്റു­​ക­​ളി​ല്‍ ലീ­​ഡു­​യ​ര്‍­​ത്തി­​യ​ത്.

ന​വം​ബ​ര്‍ 30 നാ​യി​രു​ന്നു തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. അ​തി​ന് ശേ​ഷം പു​റ​ത്ത് വ­​ന്ന ഭൂ­​രി­​ഭാ​ഗം എ​ക്‌­​സി​റ്റ് പോ​ളു​ക​ളും കോ​ണ്‍​ഗ്ര​സി​നാ​ണ് ജ​യം പ്ര​വ​ചി​ച്ച­​ത്. ഇ­​ത് അ­​ക്ഷ­​രാ​ര്‍­​ത്ഥ­​ത്തി​ല്‍ ശ­​രി­​വ­​യ്­​ക്കു­​ന്ന ഫ­​ല­​സൂ­​ച­​ന­​ക­​ളാ­​ണ് പു­​റ­​ത്തു­​വ­​രു­​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<