പേ­​രാ­​മ്പ്ര കൊ­​ല­​പാ­​ത​കം: പ്ര­​തി സം­​ഭ­​വ­​സ­​മ​യ­​ത്ത് ധ­​രി­​ച്ചി­​രു­​ന്ന വ­​സ്­​ത്ര­​ങ്ങ​ള്‍ ക­​ണ്ടെ­​ടു​ത്തു
പേ­​രാ­​മ്പ്ര കൊ­​ല­​പാ­​ത​കം: പ്ര­​തി സം­​ഭ­​വ­​സ­​മ​യ­​ത്ത് ധ­​രി­​ച്ചി­​രു­​ന്ന വ­​സ്­​ത്ര­​ങ്ങ​ള്‍ ക­​ണ്ടെ­​ടു​ത്തു
Tuesday, March 19, 2024 12:57 PM IST
കോ­​ഴി­​ക്കോ­​ട്: പേ­​രാ­​മ്പ്ര­​യി­​ലെ അ­​നു കൊ­​ല­​പാ­​ത­​ക കേ­​സി​ല്‍ തെ­​ളി­​വു­​ക​ള്‍ ക­​ണ്ടെ­​ടു­​ത്ത് അ­​ന്വേ­​ഷ­​ണ­​സം​ഘം. കൊ­​ല ന­​ട­​ത്തി­​യ സ­​മ​യ­​ത്ത് പ്ര­​തി മു­​ജീ­​ബ് റ­​ഹ്‌​മാ​ൻ ഉ­​പ­​യോ­​ഗി­​ച്ചി­​രു­​ന്ന വ­​സ്­​ത്ര­​ങ്ങ​ള്‍ പോ­​ലീ­​സ് ക­​ണ്ടെ­​ടു­​ത്തു.

പ്ര­​തി­​യു­​ടെ വീ­​ട്ടി​ല്‍­​നി­​ന്നാ​ണ് വ­​സ്­​ത്ര­​ങ്ങ​ള്‍ ക­​ണ്ടെ­​ടു­​ത്ത­​ത്. ഇ­​ത് ശാ­​സ്­​ത്രീ­​യ പ​രി­​ശോ­​ധ­​ന­​യ്­​ക്ക് അ­​യ­​യ്­​ക്കും.

പ്ര­​തി­​യെ വീ­​ട്ടി­​ലെ­​ത്തി കീ­​ഴ്‌­​പ്പെ­​ടു­​ത്താ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ ഇ­​യാ­​ളു­​ടെ ഭാ­​ര്യ ചി­​ല വ­​സ്­​തു​ക്ക​ള്‍ ക­​ത്തി­​ക്കാ​ന്‍ ശ്ര­​മി­​ച്ച­​ത് പോ­​ലീ­​സി­​ന്‍റെ ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ടി­​രു​ന്നു. ഇ​വ​രെ ത​ട​ഞ്ഞ ശേ​ഷം പോ​ലീ​സ് ഇ​ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ­​ത് പി­​ന്നീ­​ട് പ​രി­​ശോ­​ധി­​ച്ച­​പ്പോ­​ഴാ­​ണ് സം­​ഭ­​വ­​സ­​മ​യ­​ത്ത് പ്ര­​തി ഉ­​പ­​യോ­​ഗി­​ച്ചി­​രു­​ന്ന വ­​സ്­​ത്ര­​ങ്ങ­​ളാ­​ണെ­​ന്ന് പോ­​ലീ­​സി­​ന് ബോ­​ധ്യ­​മാ­​യ​ത്.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​തി​ക്രൂ​ര​മാ​യാ​ണ് യു​വ​തി​യെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ­​ര്‍­​ത്താ­​വി­​ന് അ­​ടു­​ത്തെ­​ത്താ​ന്‍ വ­​ഴി­​യി​ല്‍ വാ​ഹ­​നം കാ­​ത്തു­​നി­​ന്ന അ­​നു­​വി­​നെ ഇ­​യാ​ള്‍ ലി­​ഫ്­​റ്റ് ത­​രാ­​മെ­​ന്ന് പ​റ­​ഞ്ഞ് ബൈ­​ക്കി​ല്‍ ക­​യ­​റ്റു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് വാ­​ഹ­​ന­​ങ്ങ​ള്‍ കി­​ട്ടാ­​തി­​രു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ​ര്‍ ബൈ­​ക്കി​ല്‍ ക­​യ​റി.


തോ­​ടി­​ന് സ­​മീ­​പ­​ത്തു​വ­​ച്ച് ബൈ­​ക്ക് നി​ര്‍​ത്തി­​യ പ്ര­​തി അ­​നു­​വി­​നെ തോ­​ട്ടി​ല്‍ മു­​ക്കി കൊ­​ല­​പ്പെ­​ടു​ത്തി. പി­​ന്നീ­​ട് ശ­​രീ­​ര­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന ആ­​ഭ­​ര­​ണ­​ങ്ങ​ള്‍ അ­​ഴി­​ച്ചെ­​ടു­​ത്ത ശേ­​ഷം ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു­​ന്നു.

സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് പ്ര­​തി കു​ടു­​ങ്ങി­​യ­​ത്. മ­​ട്ട­​ന്നൂ­​രി​ല്‍­​നി­​ന്ന് മോ­​ഷ്ടി​ച്ച ബൈ­​ക്കു­​മാ­​യി വ­​രു­​മ്പോ­​ഴാ­​ണ് ഇ­​യാ​ള്‍ കൊ­​ല ന­​ട­​ത്തി­​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<