ധ്രുവ് ജു​റെ​ലി​നും സ​ർ​ഫ​റാ​സ് ഖാ​നും നേ​ട്ടം; ബി​സി​സി​ഐ വാ​ർ​ഷി​ക ക​രാ​റി​ൽ ഇ​ടം​പി​ടി​ച്ച് യു​വ​താ​ര​ങ്ങ​ൾ
ധ്രുവ് ജു​റെ​ലി​നും സ​ർ​ഫ​റാ​സ് ഖാ​നും നേ​ട്ടം; ബി​സി​സി​ഐ വാ​ർ​ഷി​ക ക​രാ​റി​ൽ ഇ​ടം​പി​ടി​ച്ച് യു​വ​താ​ര​ങ്ങ​ൾ
Tuesday, March 19, 2024 2:11 PM IST
മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ അ​ര​ങ്ങേ​റി​യ യു​വ​താ​ര​ങ്ങ​ളാ​യ ധ്രു​വ് ജു​റേ​ലി​നും സ​ർ​ഫ​റാ​സ് ഖാ​നും ബി​സി​സി​ഐ​യു​ടെ വാ​ര്‍​ഷി​ക ക​രാ​ര്‍ ല​ഭി​ച്ചു. ഒ​രു കോ​ടി രൂ​പ വാ​ര്‍​ഷി​ക പ്ര​തി​ഫ​ല​മു​ള്ള സി ​ഗ്രേ​ഡ് ക​രാ​റി​ലാ​ണ് ഇ​രു​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബി​സി​സി​ഐ​യു​ടെ അ​പ്പെ​ക്‌​സ് കൗ​ണ്‍​സി​ല്‍ യോ​ഗ​മാ​ണ് ഇ​തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഇ​തോ​ടെ സി ​ഗ്രേ​ഡ് ക​രാ​റു​ള്ള താ​ര​ങ്ങ​ളു​ടെ എ​ണ്ണം 17 ആ​യി. ഇ​ന്ത്യ​യ്ക്കാ​യി മൂ​ന്ന് ടെ​സ്റ്റു​ക​ളോ എ​ട്ട് ഏ​ക​ദി​ന​ങ്ങ​ളോ പ​ത്ത് ടി20 ​മ​ത്സ​ര​ങ്ങ​ളോ ക​ളി​ച്ച താ​ര​ങ്ങ​ളാ​ണ് സി ​ഗ്രേ​ഡ് ക​രാ​റി​ന് അ​ര്‍​ഹ​രാ​കു​ക.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​ർ​ക്കും സ​ഹാ​യ​ക​മാ​യ​ത്. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ ര​ണ്ട് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​മാ​യി സ​ര്‍​ഫ​റാ​സ് തി​ള​ങ്ങി​യ​പ്പോ​ള്‍ ത​ന്‍റെ ര​ണ്ടാം ടെ​സ്റ്റി​ല്‍ 90 റ​ണ്‍​സ​ടി​ച്ച് ഇ​ന്ത്യ​ന്‍ സ്കോ​റി​ലേ​ക്ക് നി​ര്‍​ണാ​യ​ക സം​ഭാ​വ​ന ന​ല്‍​കി​യ​ത് ധ്രു​വ് ജു​റെ​ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ളി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വാ​ര്‍​ഷി​ക ക​രാ​റി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍റെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ കാ​ര്യ​ത്തി​ല്‍ ബി​സി​സി​ഐ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.


ഏ​ഴു​കോ​ടി രൂ​പ വാ​ർ​ഷി​ക പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന എ ​പ്ല​സ് ഗ്രേ​ഡി​ൽ നാ​ലു താ​ര​ങ്ങ​ളാ​ണു​ള്ള​ത്. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ജ​സ്പ്രീ​ത് ബും​റ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രാ​ണ് ത​ല​പ്പ​ത്തു​ള്ള​ത്.

അ​ഞ്ചു​കോ​ടി വാ​ര്‍​ഷി​ക പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന ഗ്രേ​ഡ് എ​യി​ൽ ആ​ർ. അ​ശ്വി​ൻ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, കെ.​എ​ൽ. രാ​ഹു​ൽ, ശു​ഭ്മാ​ൻ ഗി​ൽ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​രാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു​കോ​ടി വാ​ര്‍​ഷി​ക പ്ര​തി​ഫ​ല​മു​ള്ള ഗ്രേ​ഡ് ബി​യി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, റി​ഷ​ഭ് പ​ന്ത്, കു​ൽ​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ൽ, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ എ​ന്നി​വ​രാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, റി​ങ്കു സിം​ഗ്, തി​ല​ക് വ​ർ​മ, റു​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശാ​ർ​ദു​ൽ താ​ക്കൂ​ർ, ശി​വം ദു​ബെ, ര​വി ബി​ഷ്‌​ണോ​യ്, ജി​തേ​ഷ് ശ​ർ​മ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, മു​കേ​ഷ് കു​മാ​ർ, സ​ഞ്ജു സാം​സ​ൺ, അ​ർ​ഷ്ദീ​പ് സിം​ഗ്, കെ.​എ​സ്. ഭ​ര​ത്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​വേ​ശ് ഖാ​ൻ, ര​ജ​ത് പാ​ട്ടീ​ദാ​ര്‍, ധ്രു​വ് ജു​റെ​ല്‍, സ​ര്‍​ഫ​റാ​സ് ഖാ​ന്‍ എ​ന്നി​വ​രാ​ണ് ഗ്രേ​ഡ് സി​യി​ൽ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<