മദ്യലഹരിയിൽ അസഭ്യം; വിമാനയാത്രികർ അറസ്റ്റിൽ
Thursday, March 23, 2023 11:19 AM IST
മുംബൈ: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞ രണ്ട് യാത്രികർ അറസ്റ്റിൽ. ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.
പാൽഘാറിലെ നലസോപാര സ്വദേശികളാണ് ഇവർ. ഗൾഫിൽ ഒരു വർഷത്തോളം ജോലി ചെയ്തതിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ അളവിൽകൂടുതൽ മദ്യപിച്ചതിനെ തുടർന്നാണ് പ്രശ്നമുണ്ടാക്കിയത്. ഈ വർഷം വിമാനത്തിൽ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്.