പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ പിടിയിൽ
Wednesday, September 13, 2023 4:58 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം.
തേജന്‍ ലോക്ഹഡേ, അര്ജുന് റാത്തോഡ്, വികാസ് എന്നിങ്ങനെയാണ് പ്രതികളുടെ പേരുകള്‍. 14കാരന തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ തിരികെ നല്കണമെങ്കില് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ വധിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സംഘം സാഹസികമായാണ് പ്രതികളെ കീഴടക്കിയത്.
പ്രതികള്‍ മൂന്നുപേര്‍ക്കും കുട്ടിയുടെ പിതാവിനെ നന്നായി പരിചയമുണ്ട്. കുട്ടിയെ തിരികെ നൽകുമ്പോൾ ലഭിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.