എഐ കാമറ എമർജൻസി വാഹനങ്ങളെ ഒഴിവാക്കും
Sunday, June 4, 2023 7:51 PM IST
തിരുവനന്തപുരം: എമർജൻസി വാഹനങ്ങളെ എഐ കാമറ വഴിയുള്ള നിയമ ലംഘനങ്ങളിൽ നിന്നും ഒഴിവാക്കും. ഇത്തരം വാഹനങ്ങളെ പിഴകളിൽ നിന്ന് ഒഴിവാക്കാൻ ചട്ടമുണ്ട്. പോലീസും ഫയർഫോഴ്സും ആംബുലൻസും കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളും ഈ വിഭാഗത്തിൽ വരും.
എമർജൻസി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബീക്കണ്‍ ലൈറ്റുകൾ പോലുള്ള സംവിധാനങ്ങൾ എഐ കാമറ തിരിച്ചറിയുന്നതു വഴിയാണ് ഇത്തരം വാഹനങ്ങൾ പിഴയിൽ നിന്നും ഒഴിവാകുന്നത്.
എഐ കാമറയ്ക്കു വിഐപിയെന്നും സാധാരണക്കാരനെന്നുമില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എല്ലാവരും ഒരുപോലെയാണ് പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമൻജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരേപോലെയാണ്- മന്ത്രി കൂട്ടിച്ചേർത്തു.