മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം
Friday, September 30, 2022 7:18 PM IST
മലപ്പുറം: ആനക്കയം കാഞ്ഞമണ്ണയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുര്‍ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരന് മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന് (62) എന്നിവരാണ് മരിച്ചത്.
പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.