കോട്ടയത്ത് മണ്ണിടിഞ്ഞ് വീണു അതിഥിത്തൊഴിലാളി മരിച്ചു
Saturday, June 3, 2023 7:08 PM IST
കോട്ടയം: ഈരാറ്റുപേട്ടയിൽ സംരക്ഷണ ഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു അതിഥിത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്തായിരുന്നു സംഭവം. സംരക്ഷണ ഭിത്തിയുടെ പില്ലറിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.
ഫയർഫോഴ്സ് എത്തി മണ്ണുമാറ്റി രത്തനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നാലടിയോളം മണ്ണ് രത്തന്റെ മുകളിൽ വീണിരുന്നു.