ആന്ധ്രാപ്രദേശിൽ അധ്യാപകൻ ഭാര്യയെ കൊലപ്പെടുത്തി
Sunday, April 2, 2023 11:21 AM IST
അമരാവതി: ആന്ധ്രാപ്രദേശില്‍ പരുപുരുഷ ബന്ധം സംശയിച്ച് അധ്യാപകന് ഭാര്യയെ കുത്തിക്കൊന്നു. ചിറ്റൂരിലാണ് സംഭവം.
ഹേമലത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എസ്ആര്‍ പുരം ഗണ്ട്ലപള്ളി സ്കൂളിലെ അധ്യാപകനായ പ്രതിയും ഭാര്യയും ചിറ്റൂര്‍ സിറ്റിയിലാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് വരെ ഹേമലത അധ്യാപികയായി ജോലി ചെയ്തിരുന്നു.
ഈ കാലയളവിൽ പരിചയപ്പെട്ട ഒരാളുമായി ഹേമലതയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ബാബു സംശയിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവമറിഞ്ഞ പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.