ഓ​സ്‌​ട്രേ​ലി​യ​യി​ൽ കാ​ണാ​താ​യ ആ​ണ​വ വി​കി​ര​ണ ക്യാ​പ്‌​സ്യൂ​ൾ ക​ണ്ടെ​ത്തി
ഓ​സ്‌​ട്രേ​ലി​യ​യി​ൽ കാ​ണാ​താ​യ ആ​ണ​വ വി​കി​ര​ണ ക്യാ​പ്‌​സ്യൂ​ൾ ക​ണ്ടെ​ത്തി
Wednesday, February 1, 2023 5:33 PM IST
പെ​ർ​ത്ത്: വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ​യി​ൽ കാ​ണാ​താ​യ ആ​ണ​വ വി​കി​ര​ണ ശേ​ഷി​യു​ള്ള ക്യാ​പ്‌​സ്യൂ​ൾ ക​ണ്ടെ​ത്തി. ആ​ണ​വ വി​കി​ര​ണ ശേ​ഷി​യു​ള്ള സീ​ഷ്യം 137 അ​ട​ങ്ങി​യ റേ​ഡി​യോ ആ​ക്ടീ​വ് ക്യാ​പ്‌​സ്യൂ​ൾ ആ​ണ് ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രാ​ഴ്ച നീ​ണ്ട തെ​ര​ച്ചി​ലി​ന് ശേ​ഷം, ന്യൂ​മാ​ന് പു​റ​ത്ത് റോ​ഡ് അ​രി​കി​ൽ​നി​ന്നാ​ണ് ക്യാ​പ്സ്യൂ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ണ​വ വി​കി​ര​ണ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഡി​റ്റ​ക്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ന്നാ​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ. ആ​ണ​വ വി​കി​ര​ണം തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച വാ​ഹ​നം ക്യാ​പ്സ്യൂ​ൾ തി​രി​ച്ച​റി​യു​ക​യാ​യ​രി​രു​ന്നു.

ന്യൂ​മാ​നി​ലെ റ​യോ ടി​ന്റോ ഇ​രു​മ്പ് ഖ​നി​യി​ൽ നി​ന്ന് 1400 കി​ലോ​മീ​റ്റ​ർ അ​ക​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ലെ സ്റ്റോ​റി​ലേ​ക്കു കൊ​ണ്ടു​പോ​യ ഗു​ളി​ക​വ​ലു​പ്പ​ത്തി​ലു​ള്ള ഉ​പ​ക​ര​ണ​മാ​ണ് ക​ള​ഞ്ഞു​പോ​യ​ത്. അ​യി​രി​ൽ ഇ​രു​മ്പി​ന്‍റെ അ​ള​വ് ക​ണ്ടെ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗെ​യ്‍​ജ്, യാ​ത്ര​യ്ക്കി​ടെ ട്ര​ക്കി​ൽ നി​ന്നു തെ​റി​ച്ചു​പോ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ സൈ​ന്യം, ആ​ണ​വ വ​കു​പ്പ്, വി​വി​ധ പൊ​ലീ​സ് ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ തി​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.


ആ​ണ​വാ​യു​ധ​ത്തി​ന്‍റെ സ്വ​ഭാ​വം ഇ​തി​നി​ല്ലെ​ങ്കി​ലും കൈ​യി​ലെ​ടു​ക്കു​ക​യോ സ​മീ​പ​ത്ത് ഏ​റെ​നേ​രം ക​ഴി​യു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ത്വ​ക്‌​രോ​ഗ​വും ദ​ഹ​ന, പ്ര​തി​രോ​ധ വ്യ​വ​സ്ഥ​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ദീ​ർ​ഘ​കാ​ലം സ​മ്പ​ർ​ക്കം തു​ട​ർ​ന്നാ​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കാം. ഇ​തി​ൽ നി​ന്നു​ള്ള വി​കി​ര​ണ​ശേ​ഷി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 10 എ​ക്സ്റേ​യ്ക്കു തു​ല്യ​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<