ഗു​ജ​റാ​ത്തി​ല്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍; എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ഇ​ന്ന്
ഗു​ജ​റാ​ത്തി​ല്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍; എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ഇ​ന്ന്
Saturday, December 10, 2022 3:00 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബി​ജെ​പി എം​എ​ല്‍​എ​മാ​ര്‍ ഇ​ന്ന് യോ​ഗം ചേ​രും. രാ​വി​ലെ 10ന് ​ഗാ​ന്ധി​ന​ഗ​റി​ലു​ള്ള പാ​ര്‍​ട്ടി സം​സ്ഥാ​ന ആ​സ്ഥാ​ന​മാ​യ ക​മ​ല​ത്തി​ല്‍ വ​ച്ചാ​ണ് യോ​ഗം.

ഉ​ച്ച​യ്ക്ക് നിയമസഭാകക്ഷി നേതാവിനെ തെ​ര​ഞ്ഞെ​ടു​ത്ത കാര്യം ഗ​വ​ര്‍​ണ​റെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​നു പി​ന്നാ​ലെ പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ സ​ര്‍​ക്കാ​ര്‍ രാ​ജി​വ​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​നു മു​മ്പു​ത​ന്നെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​ത് പ​ട്ടേ​ലി​നെ​യാ​ണ്.


ഗാ​ന്ധി​ന​ഗ​റി​ലെ ഹെ​ലി​പാ​ഡ് ഗ്രൗ​ണ്ടി​ല്‍​വ​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ട്ടേ​ല്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<