വി​ല വ​ർ​ധ​ന​; ക്ഷീരകർഷകർ കാലിത്തീറ്റ ബ​ഹി​ഷ്ക​രണത്തിന്
വി​ല വ​ർ​ധ​ന​; ക്ഷീരകർഷകർ കാലിത്തീറ്റ ബ​ഹി​ഷ്ക​രണത്തിന്
Thursday, December 1, 2022 6:31 AM IST
കൊ​​​ച്ചി: കാ​​​ലി​​​ത്തീ​​​റ്റ വി​​​ല വ​​​ർ​​​ധ​​​ന​​​മൂ​​​ല​​​മു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഡി​​​സം​​​ബ​​​ർ 15 മു​​​ത​​​ൽ മി​​​ൽ​​​മ​​യു​​ടെ​​യും കേ​​​ര​​​ളാ ഫീ​​​ഡ്സി​​ന്‍റെ​​യും കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ൾ ബ​​​ഹി​​​ഷ്ക്കരി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് മി​​​ൽ​​​ക്ക് സൊ​​​സൈ​​​റ്റീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ക​​ഴി​​ഞ്ഞ മാ​​സം ഒ​​​ന്നു മു​​​ത​​​ൽ 3.60 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഒ​​​രുകി​​​ലോ കാ​​​ലി​​​ത്തീ​​​റ്റ​​​യി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. വ​​​ർ​​​ധി​​​പ്പി​​​ച്ച പാ​​​ൽ​​​വി​​​ല ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ങ്കി​​​ലും കാ​​​ലി​​​ത്തീ​​​റ്റ വി​​​ല​​​വ​​​ർ​​​ധ​​​ന​ മൂ​​​ല​​​മു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​കഭാ​​​രം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​തുമ​​​തി​​​യാ​​​കി​​​ല്ലെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ആ​​​ർ. സ​​​ലി​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

2019നു​​​ശേ​​​ഷം പാ​​​ലി​​​ന് ഒ​​​രു പൈ​​​സ പോ​​​ലും വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ 2019 മു​​​ത​​​ൽ 2022 വ​​​രെ കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് നാ​​​ലു ത​​​വ​​​ണ​​​യാ​​​ണ് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. 2019 ൽ 50 ​​​കി​​​ലോ​​​യു​​​ടെ കാ​​​ലി​​​ത്തീ​​​റ്റ ചാ​​​ക്കി​​​ന് 1050 രൂ​​​പ​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ അ​​​ത് 1400നും 1500​ ​​നു​​​മി​​​ട​​​യി​​​ലാ​​​യി ഉ​​​യ​​​ർ​​​ന്നു​​വെ​​ന്ന് ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<