വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി
Friday, October 7, 2022 8:41 AM IST
കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനെതിരെയാണ് ആരോപണം.
ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്നു പറഞ്ഞ് ഇയാള്‍ മഴയത്തു നിര്‍ത്തിയെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.