ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത്; എറണാകുളത്തും ഡിആര്‍ഐ റെയ്ഡ്
Wednesday, October 5, 2022 11:44 AM IST
കൊച്ചി: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ കോടികളുടെ ലഹരിക്കടത്ത് നടത്തിയ മലയാളി മുംബൈയില്‍ അറസ്റ്റിലായതിനു പിന്നാലെ എറണാകുളം കാലടിയിലും റവന്യൂ ഇന്റലിജന്‍സിന്റെ റെയ്ഡ്. അറസ്റ്റിലായ വിജിന് വര്‍ഗീസിന്റെ കാലടിയിലെ സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്.
മാസ്ക് ഇറക്കുമതി അടക്കമുള്ള ഇയാളുടെ സമീപകാല ഇടപാടുകളെല്ലാം ഡിആര്‍ഐ സംഘം പരിശോധിക്കുകയാണ്. മൂന്നു ദിവസം മുമ്പും ഡിആര്‍ഐ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.
ഇയാളുടെ ഉടമസ്ഥതയിലുള്ള യുമീറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് മുംബൈയില്‍ ലഹരി വസ്തുക്കള്‍ അടങ്ങിയ ട്രക്ക് എത്തിയത്. ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കാലടിയിലാണ്.
ഇറക്കുമതിചെയ്ത ഓറഞ്ചുകള്‍ എന്ന രേഖകളുമായി എത്തിയ ട്രക്കില്‍ 1470 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 30 നാണ് ട്രക്ക് പിടികൂടിയത്.