കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു
Thursday, October 5, 2023 12:07 AM IST
കണ്ണൂർ: കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു. കണ്ണൂർ മുരിങ്ങോടിയിൽ പി.വി. രഞ്ജിൻ (15) ആണ് മരിച്ചത്. ബാബു - ശോഭ ദമ്പതികളുടെ മകനാണ്.
കാക്കയങ്ങാട് പാല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് രഞ്ജിൻ. വീട്ടിലെ ഗോവണിപ്പടി കയറുന്നതിനിടെ കയർ അബദ്ധകിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. രാഗിൻ രാജ്, രാഹുൽ എന്നിവർ സഹോദരങ്ങളാണ്.