കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
Thursday, September 5, 2024 1:01 AM IST
ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ചെറുപുഞ്ചിരിയോടെ നേരിടുന്ന വ്യക്തിയായിരുന്നു കോട്ടയം കാനം പൊൻപാറ വീട്ടിൽ എൻ.സി. ജോസ് എന്ന ജോസേട്ടൻ. താനുമായി ഇടപെടുന്നവർക്കെല്ലാം ഒരു ചിരി സമ്മാനിച്ച് മടങ്ങുന്ന ജോസ് ഇപ്പോൾ ജീവിതം അപ്രതീക്ഷിതമായി നൽകിയ രോഗത്തെയും ചിരിച്ച് തോൽപ്പിക്കുവാൻ ശ്രമിക്കുകയാണ്.
കലശലായ വയറുവേദനയെത്തുടർന്നാണ് ജോസ് തെള്ളകം കാരിത്താസ് ആശുപത്രിയിലെ ഡോക്ടറെ കാണാനെത്തിയത്. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ബയോപ്സി ചെയ്തപ്പോഴാണ് വയറ്റിൽ ഒരു കാൻസർ ഗ്രോത്ത് ഉണ്ടെന്ന പരിശോധനാഫലം വന്നത്.
കീമോയും സർജറിയുമാണ് ആദ്യഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മറ്റ് ചികിത്സകൾ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. സാന്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ചുറ്റുപാടിൽ ജീവിക്കുന്ന ജോസിന് ചികിത്സയ്ക്കുള്ള പണം എവിടെനിന്നും കണ്ടെത്തുന്നുമെന്നത് ചോദ്യ ചിഹ്നമാണ്.
സെക്യൂരിറ്റി ജീവനക്കാരനായ ജോസിന്റെ വരുമാനം കൊണ്ടാണ് ഭാര്യയും പിതാവും അടങ്ങുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. ദമ്പതികൾക്ക് മക്കളില്ലാത്തതിനാൽ ബന്ധുക്കളും സുമനസുകളുമാണ് ചികിത്സാ ആവശ്യങ്ങൾക്ക് സഹായിക്കുന്നത്.
കരം നീട്ടുന്നവർക്ക് കൈത്താങ്ങുന്നവർക്ക് മുന്നിലേയ്ക്ക് ജോസും കൈനീട്ടുകയാണ്. കീമോയ്ക്കും മറ്റ് ചികിത്സ ആവശ്യങ്ങൾക്കും വേണ്ട തുക ഇതു വായിക്കുന്ന സുമനസുകളിലൂടെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എല്ലാവരും കൈവിടാതെ കരം ചേർത്തു കൂടെ നിർത്തുമെന്ന വിശ്വാസത്തിലാണ് ഓരോ ദിനവും മുന്നോട്ടുനീക്കുന്നത്.
ജോസിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്