ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: കോടിപതി സ്ഥാനാർഥികൾ ഏറെയും ബിജെപിക്ക്
Sunday, November 27, 2022 12:44 AM IST
ന്യൂഡൽഹി: ഡിസംബർ നാലിന് ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 1349 സ്ഥാനാർഥികളിൽ 556 പേർ അതിസന്പന്നരുടെ പട്ടികയിലെന്നു റിപ്പോർട്ട്. ഇവരിൽ 162 പേർ ബിജെപി സ്ഥാനാർഥികളാണ്.
ബല്ലിമാരൻ വാർഡിൽനിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി രാം ദേവ് ശർമയ്ക്ക് 66 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ ചേർത്തിരിക്കുന്നത്. അതിസന്പന്നരിൽ 146 പേർ എഎപി സ്ഥാനാർഥികളും 107 പേർ കോൺഗ്രസ് സ്ഥാനാർഥികളുമാണ്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ കടബാധ്യതയുള്ളവർ എഎപിയിലാണ്. മൂന്നുപേർ. രണ്ട് സ്വതന്ത്രസ്ഥാനാർഥികൾക്കു കിടപ്പാടം പോലുമില്ലെന്നും റിപ്പോർട്ടിലുണ്ട്.