തകര്‍പ്പന്‍ ജയത്തോടെ പരമ്പര നേടി ഇംഗ്ലണ്ട്
Monday, October 3, 2022 6:02 AM IST
ലാഹോര്‍: പാക്കിസ്ഥാനെതിരായ അവസാന ട്വന്റി-20യില്‍ തകര്‍പ്പന്‍ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 47 പന്തില്‍ 78 റണ്‍സ് നേടിയ ഡേവിഡ് മലന്റെ വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് 67 റണ്‍സ് വിജയം സമ്മാനിച്ചത്. ഏഴ് മത്സര പരമ്പരയില്‍ 3-2ന് പിന്നിലായ ശേഷമായിരുന്നു ഇംഗ്ലീഷ് പടയുടെ തിരിച്ചുവരവ്.
നേരത്തെ, ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലന് പുറമേ ഫിലിപ്പ് സാള്‍ട്ടും, ഹാരി ബ്രൂക്കും, ബെന്‍ ഡക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ഇരുന്നൂറ് കടന്നു.
കൂറ്റന്‍ വിജയലക്ഷ്യം തേടി മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും തുടക്കത്തില്‍ നഷ്ടമായ പാക്കിസ്ഥാന് ഒരു ഘട്ടത്തിലും ഇംഗ്ലീഷ് പടയ്ക്ക് ഭീഷണിയായില്ല.
സ്കോര്‍: ഇംഗ്ലണ്ട്-209/3(20) പാക്കിസ്ഥാന്-142/8(20)