ശൈത്യകാലം വരുന്നു, കരുതലെടുത്ത് ഫ്രാൻസ്; സർക്കാർ ഓഫീസുകൾക്ക് ചൂടുവെള്ളമില്ല
Wednesday, October 5, 2022 10:33 PM IST
പാരീസ്: ശൈത്യകാലം എത്തുന്നതിനു മുൻപ് കരുതലെടുത്ത് ഫ്രാൻസ്. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പൊതു കെട്ടിടങ്ങളിലെ ടോയ്ലറ്റുകളിലേക്ക് ചൂടുവെള്ളം നൽകുന്നത് നിർത്തി. പൊതു നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ മുനിസിപ്പാലിറ്റികൾക്ക് നിർദേശം നൽകുകയും ചെയ്തു.
ശീതകാലത്ത് വൈദ്യുതി മുടക്കവും വാതക വിതരണത്തിലെ കുറവുകളും ഒഴിവാക്കാനായുള്ള ഊർജ്ജ സംരക്ഷണ നടപടികൾ ഇമ്മാനുവൽ മാക്രോൺ സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിക്കും. റഷ്യ വാതക വിതരണം വെട്ടിക്കുറയ്ക്കുകയും വില കുതിച്ചുയരുകയും ചെയ്യുന്നതിന്റെ ഭാഗമായി ഊർജ്ജ ഉപഭോഗം 10 ശതമാനം കുറയ്ക്കാൻ വ്യവസായങ്ങൾ, കുടുംബങ്ങൾ, മുനിസിപ്പൽ അധികാരികൾ എന്നിവരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രെയ്ൻ-റഷ്യ യുദ്ധം യൂറോപ്പിനെ ശൗത്യകാലത്ത് ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. റഷ്യയിൽനിന്നാണ് യൂറോപ്പ് പ്രധാനമായും വാതകം വാങ്ങിയിരുന്നത്.